ഇടപ്പള്ളി–അരൂർ 14.64 കിലോമീറ്റർ ആറുവരി ഉയരപ്പാത പദ്ധതി മരവിപ്പിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. സംസ്ഥാനത്തെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഭാഗമാണ് ഇടപ്പളളി അരൂര് ഹൈവേ. ......
തിരുവനന്തപുരം:ഒരു ഭാഗത്ത് വിശപ്പുകൊണ്ട് കരയുന്ന കുഞ്ഞിനെ അടിച്ച് മരണത്തിലേക്ക് നയിച്ചതായി ആരോപിക്കപ്പെട്ട അമ്മയ്ക്ക് കോടതി ജാമ്യം നൽകി. മറ്റൊരു ഭാഗത്ത് ദത്തെടുക്കാൻ ആയിരത്തിലധികം കുടുംബങ്ങൾ വർഷങ്ങളോളം കാത്തിരിക്കുന്നു, എന്നാൽ നിയമപരമായി ലഭ്യമായ കുട്ടികൾ മുപ്പത്തിയാറ് മാത്രം. ......
തമിഴ്നാട് കമ്പം താഴ് വരയിലെ കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന് വിടുമെന്നാണ് മുന്നറിയിപ്പ്.
മന്ത്രി സിടിആർ നിർമൽ കുമാർ ചടങ്ങിൽ പങ്കെടുക്കും. 14,707 ഏക്കർ സ്ഥലത്തെ ഒന്നാം നെൽകൃഷിയ്ക്കായാണ് ജലം ലഭ്യമാക്കുന്നത്. ......
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കൂടുതൽ രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്.......
കൊച്ചി: ഭാര്യ മതിയായ കാരണങ്ങളൊന്നുമില്ലാതെ ഭർത്താവിന്റെ കുടുംബത്തിൽ നിന്ന് മാറി വേറെ താമസം വേണമെന്ന് ആവശ്യപ്പെടുന്നത് വൈവാഹിക നിയമപ്രകാരം 'ക്രൂരത'യുടെ (Cruelty) പരിധിയിൽ വരുമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി. ......
കൊച്ചി:സർക്കാർ പ്ലീഡർമാരുടെയും സെൻട്രൽ ഗവൺമെന്റ് കൗൺസിലർമാരുടെയും (CGC) സ്വകാര്യ വാഹനങ്ങളിൽ നിന്നും 'ഹൈക്കോടതി' എന്ന് രേഖപ്പെടുത്തിയ ബോർഡുകൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി നൽകി.
ലോ ഓഫീസർമാർക്കും സെൻട്രൽ ഗവൺമെന്റ് കൗൺസിലർമാർക്കും തങ്ങളുടെ മോട്ടോർ വാഹനങ്ങളിൽ ഹൈക്കോടതിയുടെ പേര് പ്രദർശിപ്പിക്കാൻ അർഹതയില്ലെന്ന് വ്യക്തമാക്കി 2022 ഏപ്രിലിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധി (WP(C) No. 23021/2018) ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.
കോടതി ഉത്തരവിനെക്കുറിച്ച് അജ്ഞത നടിച്ചുകൊണ്ട് അഭിഭാഷകർ അത് ലംഘിക്കാൻ പാടില്ലെന്ന് ഹർജിയിൽ പറയുന്നു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ മുന്നറിയിപ്പിനെ തുടർന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. ......
തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണ രീതിയിൽ നിർണായക മാറ്റം വരുത്തി സംസ്ഥാന സർക്കാർ. സഹകരണ ബാങ്കുകൾ വഴി പെൻഷൻ വിതരണം ചെയ്യുന്ന നിലവിലെ സംവിധാനം അവസാനിപ്പിച്ച്, ഇനി മുതൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക നിക്ഷേപിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 7 വെള്ളിയാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.
പത്തനംതിട്ട
ഇന്ന് ജില്ലയിൽ റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി. ......